തൊഴിലാളിയൂണിയനുകൾ നടത്തിയ പണിമുടക്കിനെ പിന്തുണച്ച് ബി.ജെ.പി. എം.പി. ബച്ചഗൗഡ!

 

ബെംഗളൂരു: ദേശീയ പണിമുടക്കിനെ പിന്തുണച്ച് ബി.ജെ.പി. എം.പി. ബച്ചഗൗഡ. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പണിമുടക്കിനിറങ്ങിയതെന്നും ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ വേതനവർധന ആവശ്യമാണെന്നും ബച്ചഗൗഡ പറഞ്ഞു.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ജോലിസുരക്ഷിതത്വവും മിനിമം വേതനവും ഉറപ്പുവരുത്തണം. ഇതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം തൊഴിലാളിയൂണിയനുകളുടെ പണിമുടക്ക് ബെംഗളൂരുവിൽ സാധാരണജീവിതത്തെ കാര്യമായി ബാധിച്ചില്ല. ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി. ബസുകൾ സാധാരണപോലെ സർവീസ് നടത്തി. തീവണ്ടി സർവീസുകളേയും ബാധിച്ചില്ല.

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

നഗരത്തിൽ മെട്രോ സാധാരണപോലെ സർവീസ് നടത്തി. കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചു. ഐ.ടി. സ്ഥാപനങ്ങളെയും ബാധിച്ചില്ല. ഓട്ടോ, ടാക്സി വാഹനങ്ങളും സർവീസ് നടത്തി.

നഗരത്തിൽ തൊഴിലാളിയൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനവും റാലിയും നടന്നു. കേരളത്തിലേക്കുള്ള കർണാടക, കേരള ആർ.ടി.സി. ബസുകൾ സർവീസ് നടത്തിയില്ല. പൊതുമേഖലാ ബാങ്കുകളിൽ ഹാജർ കുറവായിരുന്നു.

യശ്വന്തപുരത്തെ കാർഷിക മൊത്തവിതരണ മർക്കറ്റിൽ തൊഴിലാളികളിൽ ഭൂരിഭാഗവും ജോലിക്കെത്തിയില്ല. ടൗൺഹാളിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് നടന്ന പ്രതിഷേധറാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

പീനിയ, നെലമംഗല എന്നിവിടങ്ങളിലും പ്രകടനം നടന്നു. വിവിധ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധറാലിയും ധർണയും നടന്നു. ബെംഗളൂരു, മൈസൂരു, തുമകൂരു എന്നിവിടങ്ങളിൽ തൊഴിലാളികളുടെ വൻപ്രതിഷേധറാലിയുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം
[masterslider id="10"]

Related posts