ഭർത്താവിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയ സുഹൃത്ത് ഭാര്യയെ ബലാൽസംഘം ചെയ്തു; ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്ന 26 കാരനായ ടെക്കി അറസ്റ്റിൽ.

ബെംഗളൂരു : ആഘോഷങ്ങൾ എപ്പോഴും നല്ലതാണ് എന്നാൽ അതിൽ പങ്കെടുക്കാൻ എത്തിയ സുഹൃത്തുക്കളായ അതിഥികളിലൊരാൾ ആതിഥേയന്റെ ഭാര്യയെ ബലാൽസംഘം ചെയ്താലോ ? നഗരത്തിൽ നടന്ന ഇത്തരമൊരു വാർത്തയാണ് താഴെ.

സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രി ബെല്ലാണ്ടൂരിലെ കസവന ഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിൽ ആണ്. ക്രൂരകൃത്യം ചെയ്ത ബീഹാറുകാരനായ നയൻ (26)നെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് റെജിസ്റ്റർ ചെയ്തു.ഇയാൾ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ഐ.ടി.അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.

  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.

ഞായറാഴ്ച രാത്രി യുവതിയും ഭർത്താവും നാല് സുഹൃത്തുക്കളും ചേർന്ന് പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് കസവനഹള്ളിയിലെ ഒരു ഗെയിമിംഗ് സോണിൽ പോകുകയായിരുന്നു, കുറെ കളികൾക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ഇവർ പോയി.

അവിടെയും പിറന്നാൾ ആഘോഷങ്ങൾ നടന്നു.

തളർന്ന ഭാര്യ ബെഡ് റൂമിൽ വിശ്രമിക്കുക യായിരുന്നു, ഭർത്താവ് സുഹൃത്തുക്കളുമൊത്ത് ബാൽക്കണിയിൽ സംസാരിച്ചിരിക്കുകയായിരുന്നു.

ഇതിനിടക്ക് നയൻ ഇതേ ബെഡ്റൂമിലുള്ള ടോയ് ലറ്റിലേക്ക് പോവുകയും, ബെഡ് റൂം അകത്ത് നിന്ന് പൂട്ടുകയും ചെയ്തു. ബെഡിൽ വിശ്രമിക്കുകയായിരുന്ന ഭാര്യ ഇതൊന്നും അറിഞ്ഞില്ല.

” ആ മുറിയിൽ അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ, ഒരാൾ വന്ന് തന്നെ വിവസ്ത്രയാക്കുകയായിരുന്നു, തന്റെ ഭർത്താവല്ലെന്ന് തിരിച്ചറിഞ്ഞതോടെ താൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ തന്റെ വായ് അമർത്തുകയായിരുന്നു, പിന്നീട് ശബ്ദം കേട്ട് ഭർത്താവും മറ്റ് സുഹൃത്തുക്കളും എത്തിയെങ്കിലും വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒരു വിധം താൻ വാതിൽ തുറന്നതോടെ അയാൾ രക്ഷപ്പെട്ടു” യുവതി പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈദരാബാദും മുംബൈയും പിന്നിൽ; വിദേശ കമ്പനികളുടെ 'ഫസ്റ്റ് ചോയ്‌സ്' ഇന്നും ബെംഗളൂരു തന്നെ; കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍
[masterslider id="10"]

Related posts

Click Here to Follow Us