സിറ്റി പോലീസ് കമ്മീഷണറായി ഭാസ്കർ റാവു ഐ.പി.എസ് അധികാരമേറ്റു.

ബെംഗളൂരു: നഗരത്തിലെ 35 മത്തെ പോലീസ് കമ്മീഷണറായി ഭാസ്കർ റാവു ഐ പി എസ് അധികാരമേറ്റെടുത്തു.1990 ബാച്ച് ഐപിഎസ് ഓഫീസറാണ്.

നിലവിൽ കർണാടക റിസർവ് പോലീസിൽ എ.ഡി.ജി.പി യായി സേവനമനുഷ്ഠിക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന അലോക് കുമാറിനെ ഈ സ്ഥാനത്തേക്ക് ഒഴിവുവന്ന ഈ സ്ഥാനത്തേക്ക് മാറ്റി.

ഏകദേശം ഒരു മാസം മുൻപ് മാത്രമാണ് സുനീൽ കുമാർ ഐ.പി.എസിൽ നിന്ന് അലോക് കുമാർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനം ഏറ്റെടുത്തത്.

  അധികാരത്തർക്കം: പരിഹാരത്തിനായി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ 2017 ലും 2018 ല്യം നേടിയ ഓഫീസറാണ് ഭാസ്കർ റാവു.

യുദ്ധാന്തരീക്ഷത്തിൽ സമാധാനം നിലനിർത്തിയതിന് ഉള്ള ഐക്യരാഷട്ര സംഘടനയുടെ മെഡൽ 2000 ൽ റാവുവിന് ലഭിച്ചിട്ടുണ്ട്.

എഡിജിപി ക്രൈം, ടെക്നിക്കൽ സർവ്വീസ്, ഫോറൻസിക്, മൈസൂരു പോലീസ് കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us