പിതൃത്വത്തിൽ സംശയം തോന്നി പിതാവ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി!!

ബെംഗളൂരു: പിതൃത്വത്തിൽ സംശയം തോന്നി പിതാവ് രണ്ട് വയസ്സുകാരൻ കൗശലിനെ ക്രൂരമായി കൊല ചെയ്തു. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൈസൂരിൽ ഹുൻസൂറിലാണ് സംഭവം. ശശികുമാർ ഭാര്യ പരിമളവുമായി കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി നിരന്തരമായി വഴക്കിട്ടിരുന്നതായി പരിമളത്തിന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

അഞ്ച് വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇരുവരും തമ്മിലെ കുടുംബവഴക്കിനെ തുടർന്ന് പരിമളം സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ആറ് മാസം മുമ്പ് പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചു. എന്നാലും പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ തർക്കം തുടർന്നു.

  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ

ഇരുവരുടെയും രണ്ടാമത്തെ മകൻ കൗശൽ തന്റെ കുഞ്ഞല്ലെന്നാണ് ശശികുമാർ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉന്നയിച്ച് ഇയാൾ കൗശലിനെ നിരന്തരമായി ദേഹോപദ്രമേൽപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് അവശനായ കുഞ്ഞിനെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും
[masterslider id="10"]

Related posts

Click Here to Follow Us