കേരളത്തിലെ റിട്ടയേഡ് എസ്.പിയുടെ മകന്‍റെ നേതൃത്വത്തില്‍ ഉള്ള മലയാളി യുവാക്കളുടെ സംഘം 5 കിലോ കഞ്ചാവുമായി നഗരത്തില്‍ പിടിയില്‍;പോലീസിന് വിവരം ലഭിച്ചത് സംഘാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തെ തുടർന്ന്.

ബെംഗളൂരു: 6 മലയാളി യുവാക്കളെ ബാംഗ്ലൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,സംഘാഗങ്ങൾക്ക് ഇടയിലുള്ള പ്രശ്നത്തെ തുടര്‍ന്ന് ഒരാളെ തട്ടിക്കൊണ്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കു ശേഷമാണ് പോലീസ് നടപടി എടുത്തത്.

ആറു പേരും മലയാളികള്‍ ആണ്,അവരുടെ കയ്യില്‍ നിന്നും അഞ്ചു കിലെ കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ഹുളിമാവില്‍ നിന്നുള്ള ബെന്നി എന്ന് വിളിക്കുന്ന നികുല്‍ ബി എസ് (27),ദോഡകമ്മനഹള്ളിയില്‍ നിന്നുള്ള സ്റ്റീവന്‍ എന്ന് വിളിക്കുന്ന സ്റ്റീഫന്‍ രാജ് (25),ഹോരമാവുയില്‍ നിന്നുള്ള വേണു രാജ്  എല്‍ (22),ഹോസ്കോട്ടെയില്‍ നിന്ന് പ്രേം മാധവ് (26),ഹൊയ്സാല നഗറില്‍ നിന്നുള്ള അനുഘോഷ് കെ എ (22),ബെട്ടദാസനപുരയില്‍ നിന്നുള്ള രാഹുല്‍ എം ജി (22),കോറമംഗലയില്‍ നിന്നുള്ള മധുപന്‍ എസ് എസ് (24) ഇവര്‍ എല്ലാം നഗരത്തിലെ ഒരു ലഹരി സംഘത്തിന്റെ അംഗങ്ങള്‍ ആണ്,ഇതില്‍ സംഘത്തിന്റെ നേതാവ് ആയ നികുല്‍ കേരളത്തിലെ ഒരു മുന്‍ എസ് പിയായ കെ ബി ബാലചന്ദ്രന്റെ മകനാണ് എന്നും ബാംഗ്ലൂര്‍ സിറ്റി പോലീസ് പറയുന്നു.

  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ

ഏപ്രില്‍ 22 ന് മധുപനെ ഇവരുടെ തന്നെ ഗ്രൂപ്പ് അംഗങ്ങള്‍ പണത്തിന്റെ ആവശ്യവുമായി തട്ടിക്കൊണ്ട് പോവുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ആണ് ആറു പേരെ പോലീസ് അറെസ്റ്റ്‌ ചെയ്തത് ബാക്കി ഉള്ളവരെ തെരെഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് പോലീസ് അഡി:കമ്മിഷണര്‍ ഈസ്റ്റ്‌ സീമന്ത് കുമാര്‍ സിംഗ് അറിയിച്ചു.

ഏപ്രില്‍ 22 ന് വൈകുന്നേരം ഏഴുമണിക്ക് മധുപനും രാഹുലും അവലഹള്ളിയില്‍ ഉള്ള വീട്ടില്‍ ഉള്ള സമയത്ത് മറ്റു അംഗങ്ങള്‍ മധുപനെ വേഗത്തില്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് സമീപത്തു താമസിക്കുന്നവര്‍ കാണുകയും അവര്‍ പോലീസിന് സന്ദേശം നല്‍കുകയും ചെയ്തു.അവിടെ എത്തിയ പോലീസിനോട് ഒന്നും സംഭവിച്ചിട്ടില്ല എന്ന് രാഹുല്‍ പരുപാടി നല്‍കി.

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

എന്നാല്‍ അടുത്ത ദിവസം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മെഡികോ-ലീഗല്‍ കേസ് റിപ്പോര്‍ട്ട്‌ ചെയ്യുകയും അത് മധുപന്‍ ആണ് എന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു.തന്നെ ഒരു ഗ്രൂപ് തട്ടികൊണ്ട് പോയില് മൊബൈലും കാശും കവര്‍ന്നു എന്നും ക്രൂരമായി ഉപദ്രവിച്ചു എന്നും അറിയിച്ച മധുപന്‍ തനിക്കു ഈ സംഘവുമായി ഉള്ള ബന്ധം വെളിപ്പെടുത്തിയില്ല എന്നാല്‍ പോലീസില്‍ പരാതി എഴുതി നല്‍കാന്‍ തയ്യാറായില്ല.

പോലീസ് നികുല്‍ അടക്കമുള്ളവരെ അറെസ്റ്റ്‌ ചെയ്തതില്‍ നിന്ന് അവര്‍ നഗരത്തിലെ കഞ്ചാവ് വില്പന കണ്ണിയുടെ ഭാഗമാണ് എന്ന് മനസ്സിലാകുകയും അവരുടെ കാറില്‍ നിന്ന് അഞ്ചു കിലെ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു എന്ന് പോലീസ് വെളിപ്പെടുത്തുന്നു.

കഞ്ചാവ് കൈവശം വച്ചതിനു എല്ലാവര്ക്കും എതിരെ കേസ് എടുത്തു,മുന്‍പ് കോയമ്പത്തൂരിലും തിരുവനന്തപുരത്തും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ സ്വാധീനം ഉപയോഗിച്ച് നികുല്‍ ഊരിപ്പോരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

  ആഡംബര കാറിലെത്തി കന്നുകാലി മോഷണം; സ്റ്റിക്കർ ഒട്ടിച്ച് തിരിച്ചറിയാതിരിക്കാൻ തന്ത്രം; മൂന്നുപേർ പിടിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us