“എനിക്ക് അദ്വാനിയെപ്പോലെ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ ആകില്ല;എനിക്ക് എന്റെ പാര്‍ട്ടിയെയും പാര്‍ട്ടി ഓഫീസും സംരക്ഷിക്കേണ്ടതുണ്ട്”ദേവഗൌഡ.

ബെംഗളൂരു: വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ വിജയിച്ച് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ അദ്ദേഹത്തിന്റെ അരുകിലിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ. കര്‍ണാടകയിലെ തുംകൂര്‍ മണ്ഡലത്തില്‍ നിന്നും ജെഡിഎസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ജനവിധി തേടുകയാണ് ദേവ ഗൗഡ.

‘ഞാന്‍ മൂന്ന് വര്‍ഷം മുന്‍പാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലായെന്ന് പ്രഖ്യാപിച്ചത്. ഇത്തവണ പല ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചത്. എനിക്ക് മറച്ചുവെയ്ക്കാന്‍ ഒന്നുമില്ല. വലിയ സ്വപ്നങ്ങളൊന്നുമില്ല, എന്നാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല.’- അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്

‘ഞങ്ങള്‍ ചെറിയ പാര്‍ട്ടി ആയിട്ടുപോലും സോണിയാഗാന്ധി ഗാന്ധി ഞങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് അദ്വാനിയെപ്പോലെ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല. ആദ്യം എന്റെ പാര്‍ട്ടിയെ സംരക്ഷിക്കണം.  പിന്നീട് മാത്രമാണ് പാര്‍ട്ടി ഓഫീസ് സംരക്ഷിക്കേണ്ടത്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്
[masterslider id="10"]

Related posts

Click Here to Follow Us