പ്രചാരണത്തിനിടയിൽ കോൺഗ്രസ് നേതാവും സിനിമാതാരവുമായ ഖുശ്ബുവിനെ അപമാനിക്കാൻ ശ്രമം; അക്രമിയുടെ”കരണം പുകച്ച്” താരം;പോലീസിന് കൈമാറിയ യുവാവിനെതിരെ കേസെടുക്കാതെ ഉപദേശിച്ച് വിട്ട് ബെംഗളൂരു പോലീസ്.

ബെംഗളൂരു :ഒരു കാലത്ത് തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു ഖുഷ്ബു എന്ന സിനിമാ നടി.എന്നാൽ ഇപ്പോൾ അവർ രാഷ്ട്രീയക്കാരി കൂടിയാണ്. ദേശീയ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പർട്ടിയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രധാന വക്താവുമാണ്.

എന്നാൽ ഇന്നലെ അവർ വാർത്തയിൽ നിറഞ്ഞത് ധൈര്യത്തിന്റെ പേരിലാണ്, തന്നെ അപമാനിക്കാൻ ശ്രമിച്ച അക്രമിക്ക് കൃത്യ സമയത്ത് കൃത്യമായ മറുപടി നൽകുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

  ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്

https://youtu.be/P5n8tslFqUU

സംസ്ഥാന കോണ്ഗ്രസിലെ യുവനേതാവായ റിസ്വാൻ അർഷാദ് മൽസരിക്കുന്ന ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലാണ് സംഭവം.റിസ്വാന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കാറിൽ നിന്നിറങ്ങി പ്രചരണ വാഹനത്തിലേക്ക് നടക്കുകയായിരുന്നു ഖുഷ്ബു, കൂടെയുള്ള ഒരു യുവാവ് അവരോട് അപമര്യാദയായി പെരുമാറി.ഉടൻ തന്നെ തിരിഞ്ഞു നിന്ന് ആ അക്രമിയുടെ കരണം പുകക്കുകയായിരുന്നു അവർ.

വീഡിയോയിൽ അത് വ്യക്തമായി കാണാം. അതേ സമയം ആൾക്കൂട്ടം പിടിച്ച് ലോക്കൽ പോലീസിന് കൈമാറിയ അക്രമിയെ കേസെടുക്കാതെ ഉപദേശം നൽകി പറഞ്ഞയച്ചു എന്നാണ് റിപ്പോർട്ട്. ആരും പരാതി നൽകിയില്ല എന്നതാണത്രേ കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts