ബെംഗളൂരു: ബന്ദിപ്പുരിൽ കാട്ടുതീയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ജംഗിൾ സഫാരി പുനരാരംഭിച്ചു. തീ പടർന്നതോടെ ഫെബ്രുവരി 23-നായിരുന്നു സഫാരി താത്കാലികമായി നിർത്തിയത്. വെള്ളിയാഴ്ച 120-ലധികം പേർ സഫാരി നടത്തിയതായി ബന്ദിപ്പുർ ടൈഗർ റിസർവ് ഡയറക്ടർ ടി. ബാലചന്ദ്ര പറഞ്ഞു.
കാട്ടുതീയെ തുടർന്ന് ചിലസന്ദർശകർ നേരത്തേ ബുക്ക് ചെയ്തത് റദ്ദാക്കിയിരുന്നു. സന്ദർശകർക്കായി രാവിലെയും വൈകീട്ടും മൂന്ന് സഫാരി വീതമാണ് ഉള്ളത്. ഇതിനായി എട്ടു ബസുകളും അഞ്ചു ജീപ്പുകളുമുണ്ട്. കാട്ടുതീ കൂടുതൽ നാശംവിതച്ച ഗോപാലസ്വാമി ബെട്ടയിലും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]