‘ഹിന’ ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയര്‍!!

ബെംഗളൂരു: വ്യോമസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്ന ഹിന ഇനിമുതല്‍ ഫ്ലൈറ്റ് എഞ്ചിനീയര്‍ ആണ്. അതായത്, ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയര്‍. ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ ആസ്ഥാനത്തെ 112 ഹെലികോപ്റ്റർ യൂണിറ്റിൽനിന്ന് ആറുമാസത്തെ ഫ്ലൈറ്റ് എൻജിനീയറിങ് കോഴ്‌സ് പൂർത്തിയാക്കിയാണ് 27-കാരിയായ ചണ്ഡീഗഢ് സ്വദേശി ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഹിന ചരിത്രം കുറിച്ചത്.

പുരുഷന്മാര്‍ മാത്രം കയ്യടക്കി വെച്ചിരുന്ന മേഖലയില്‍ ഇനി മുതല്‍ ഹിനയുമുണ്ടാകും. ഡി.കെ ജയ്‌സ്വാളിന്റെയും അനിത ജയ്‌സ്വാളിന്റെയും ഏകമകളാണ് ഹിന. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയത്. വിമാനങ്ങളോട് ഏറെ പ്രിയമായിരുന്നു ഹിനയ്ക്ക്. കുട്ടിക്കാലംമുതൽ സൈന്യത്തിൽ ചേരാനും വൈമാനികയാകാനും ആഗ്രഹിച്ചിരുന്നു. ഹിന വ്യോമസേനയിലെത്താന്‍ കാരണവും അതുതന്നെ.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

2015-ലാണ് ഇവർ വ്യോമസേനാ എൻജിനീയറിങ് വിഭാഗത്തിൽ ജോലിയിൽ ചേരുന്നത്. 2018-ലാണ് വ്യോമസേന ഫ്ലൈറ്റ് എൻജിനീയറിങ് വിഭാഗത്തിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചത്. ഫയറിങ്ങ് ടീം ആന്‍ഡ് ബാറ്ററി കമാന്‍ഡര്‍ ചീഫ് പദവി നേരത്തെ വഹിച്ചിരുന്ന ഹിന നാല് വര്‍ഷം മുമ്പാണ് പുതിയ കോഴ്‌സിന് ചേര്‍ന്നത്. ഈ മാസം 15 ന് കോഴ്‌സ് പൂര്‍ത്തിയായി. വ്യോമസേനയുടെ ഓപ്പറേഷനല്‍ ഹെലികോപ്റ്റര്‍ യൂണിറ്റിലായിരിക്കും ഹിന പ്രവര്‍ത്തിക്കുക.

  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us