വീഡിയോ: രജനികാന്തിന്‍റെ 2.0, ലിറിക് വീഡിയോ പുറത്തുവിട്ടു

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ലിറിക് വീഡിയോ പുറത്തുവിട്ടു.

എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്   മധൻ കര്‍ക്കിയാണ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്‍റെ മെയ്‍ക്കിംഗ് വീഡിയോയ്ക്കും ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന്‍റെ വില്ലനായി അക്ഷയ്കുമാറാണെത്തുന്നത്.

ഏമി ജാക്സന്‍ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

500 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ  ആണ് നേടിയിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി 12ഓളം ഭാഷകളിലായി ഏകദേശം10,000ല്‍ പരം സ്‌ക്രീനുകളിലാണ് ചിത്രമെത്തുക.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

ലോകത്തെ വിവിധഭാഗങ്ങളിലുള്ള 3000 ടെക്നിഷ്യൻമാർ നിർമ്മിച്ച വിഎഫ്എക്സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
[masterslider id="10"]

Related posts

Click Here to Follow Us