എച്ച് 1എന്‍ 1 പകര്‍ച്ചപ്പനി സ്ഥിരീകരിക്കാനുള്ള ശ്രവപരിശോധനക്ക് ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് 5000 രൂപ വരെ;ചെവിക്ക് പിടിച്ച് സര്‍ക്കാര്‍;2500 രൂപയില്‍ അധികം ഈടാക്കിയാല്‍ നടപടി;സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന സൌജന്യം.

ബെംഗളൂരു : നഗരത്തിലെ ആശുപത്രി ചൂഷണം വളരെ കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ്,ഈ വിഷത്തില്‍ ബെംഗളൂരുവാര്‍ത്ത‍ ലേഖന പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു,അസുഖം വന്നു നിരാശയില്‍ ഇരിക്കുന്ന ഒരു രോഗിയെ ചൂഷണത്തിന് ഇരയാക്കുക എന്നതാണ് ചില സ്വകാര്യ ആശുപത്രികള്‍ നഗരത്തില്‍ തുടര്‍ന്ന് പോരുന്ന “മെഡിക്കല്‍ എത്തിക്സ്”,ആ പട്ടികയിലേക്ക് ഒരു വിഷയം കൂടി.

നഗരത്തില്‍ ഇപ്പോള്‍ എച്ച് 1എന്‍ 1 പകര്‍ച്ച പ്പനി  പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്,സ്ഥിരമായുള്ള പനി എച്ച് 1എന്‍ 1 ആണോ എന്ന് ഉറപ്പിക്കുന്നത് തൊണ്ടയില്‍ നിന്നുള്ള ശ്രവം പരിശോധിച്ചതിന് ശേഷമാണ് ,എന്നാല്‍ ഈ പരിശോധനക്ക് ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് 4000-5000 രൂപവരെ ആണ്.കൂടിയാല്‍ 2500 രൂപ വരെ  മാത്രമേ ഈ പരിശോധനക്ക് ഈടാക്കാവൂ എന്ന നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍  ഈ പരിശോധന സൌജന്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts