രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഡോളറിന് 73.33 രൂപ

മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.33 രൂപയായി.

രാവിലെ ഡോളറിനെതിരെ 72.91 എന്ന നിലയില്‍ നിന്ന് 42 പൈസ ഇടിഞ്ഞ് 73.33 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഗോളവിപണിയില്‍ 85 ഡോളറിനടുത്തെത്തി ക്രൂഡ് ഓയില്‍ വില.

അതേസമയം, യുഎഇ ദിര്‍ഹത്തിന്‍റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts