ബെംഗളൂരു: സ്വകാര്യ ബസുകളെക്കാൾ താരതമ്യേന കുറഞ്ഞ നിരക്കിൽ എസി, എക്സ്പ്രസ്, ഡീലക്സ് സർവീസുകളുമായി പൂജ അവധിക്കു കേരള ആർടിസി. നാട്ടിലേക്കു വലിയ തിരക്കുള്ള ഒക്ടോബർ 17, 18 തിയതികളിലെ ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ എസി ബസുകളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കു 3000 രൂപ വരെയാണു നിരക്ക്. കേരള ആർടിസിയിൽ 1200 മുതൽ 1600 രൂപ വരെയും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ തിരുവനന്തപുരത്തേക്ക് ഏഴ് എസി സർവീസുകളുള്ളതും ബെംഗളൂരു മലയാളികൾക്കു ഗുണമാകും. കർണാടക ആർടിസിയും ഈ ദിവസങ്ങളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. കേരള ആർടിസി പൂജ സ്പെഷലുകളുടെ കാര്യത്തിൽ തീരുമാനമായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചതിനു പിന്നാലെ നന്ദിനി പാലിന് രണ്ടുരൂപ കൂട്ടി; 50 മില്ലി ലിറ്റർ പാൽ അധികം ലഭിക്കുമെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : കർണാടകത്തിൽ നന്ദിനി പാലിന്റെ വില പാക്കറ്റിന് രണ്ടുരൂപ കൂട്ടി.... -
കേരളത്തിൽ മഴ കനക്കുന്നു; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം, മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരു മരണം
കേരളത്തിൽ കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു... -
നടൻ ദർശന്റെ ഭാര്യയും മകനും ജയിലിൽ എത്തി
ബെംഗളൂരു: ഭാര്യയെയും മകനെയും കണ്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍ താരം...