“ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്”: അനുഭവം പങ്കുവെച്ഛ് മനു പിള്ള

കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ കുതിച്ച് പായുകയാണ് ടൊവീനോയുടെ തീവണ്ടി. ചിത്രത്തില്‍ ടൊവീനോയ്‌ക്കൊപ്പം ശ്വാനന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച മനു പിള്ള തീവണ്ടിക്കായി ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്.

“ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്. എല്ലാ ഷോട്ടിലും സിഗരറ്റ് വലിക്കുന്നത് തന്നെ വലിയ പാടാണ്. റീടേക്കിന് പോകുമ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കണം. ലാസ്റ്റ് ഒരു പതിനഞ്ച് മിനിറ്റ് സീനില്‍ മാത്രമാണ് പുകവലിക്കാതെ ഉള്ളത്. രണ്ട് മണിക്കൂര്‍ ചിത്രത്തനകത്ത് പകുതിയിലേറെയും സിഗരറ്റ് വലിക്കുന്നുണ്ട്. അങ്ങനെ 45 ദിവസത്തെ ഷൂട്ടില്‍ ഇങ്ങനെ വലിച്ചു കൂട്ടുകയാണ്. അതില്‍ പലവട്ടം റീടേക്ക് വേണ്ടി വന്നിട്ടുണ്ട്. മുപ്പത് മുപ്പത്തിയഞ്ചോളം ദിവസം ടൊവിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നിട്ടുണ്ട്. അത് തന്നെ വലിയ കാര്യമല്ലേ. അതിനെല്ലാം നിന്നു തന്നു. പിന്നെ രണ്ട് കാലഘട്ടമുണ്ട് ചിത്രത്തില്‍, ഞങ്ങള്‍ മൂന്ന് പേര്‍ക്കും ഗെറ്റപ്പ് ചേഞ്ച് ഉണ്ടായിരുന്നു. അതിന് വേണ്ട ഡയറ്റ് ഒക്കെ ചെയ്ത് ഭയങ്കര രസമായി ചെയ്തിട്ടുണ്ട് ടൊവി. എന്നാലും സിഗരറ്റ് വലിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും”മനു പിള്ള പറയുന്നു.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ടൊവീനോയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന വളരെ നല്ല അനുഭവമാണെന്നും മനു കൂട്ടിച്ചേര്‍ത്തു. ഭയങ്കര സ്‌പേസ് തരുന്ന വ്യക്തിയാണ് ടോവിനോ . നമ്മുടെ കാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാല്‍ എല്ലാത്തിനും നിന്ന് തരികയും ചെയ്യും. ഭയങ്കര കംഫര്‍ട്ടബിള്‍ ആയിപ്പോകും ടൊവിയുടെ കൂടെ. ടെന്‍ഷന്‍ ഉണ്ടാകില്ല തീരെ. ‘

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

തീവണ്ടിയില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us