മലയാളത്തില്‍ മോഡിയില്ലാതെ;കേരളത്തിന്‌ പുറത്ത് മോഡിയോടെ;കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പരസ്യത്തിലും.

കൊച്ചി: കേരളം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ഥിച്ച് ഇറക്കിയ പരസ്യം കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്ലാതെ.

കേരളത്തിന് പുറത്താകട്ടെ മോഡിയാണ് മുഖ്യം. അവിടെയും രാഷ്ട്രീയ വിവേചനം കാണിക്കുന്ന കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് വന്‍ വിമര്‍ശനത്തിന് കാരണമായി. മോഡിയുടെ ലോക പ്രസിദ്ധി അവസരമാക്കി കേരളത്തിന് സാമ്പത്തിക സഹായം നേടാമെന്ന ലക്ഷ്യമിട്ടാണ് പരസ്യം. പക്ഷേ, കേരളത്തില്‍ മോഡിയുടെ മുഖം കാണരുതെന്ന നിര്‍ബന്ധവും.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

എന്നാല്‍ പരസ്യത്തിലുമുണ്ട് അബദ്ധം. മലയാളത്തിലെ പരസ്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിന് നല്‍കൂ മനുഷ്യ സഹായം എന്നാണ് തലക്കെട്ട്. മാനുഷിക സഹായം എന്നാണെങ്കിലേ സാമ്പത്തിക സഹായമാകൂ. മനുഷ്യ സഹായം കായിക സഹായം ചോദിക്കുന്നതു പോലെയാകും.

ഇംഗ്ലീഷിലാകട്ടെ, ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വെള്ളപ്പൊക്കത്തെ പേടിയില്ല’ എന്നാണ് തലക്കെട്ട്. തൊട്ടടുത്ത് പ്രധാനമന്ത്രി മോഡിയുടെ ചിത്രവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts