ബെംഗളൂരു മലയാളികൾ നിർമ്മിച്ച ഓണ ആൽബം “മെട്രോണം” ഇന്ന് റിലീസ് ചെയ്യും.

ബെംഗളൂരു : നഗരത്തിലെ മലയാളികൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഓണ ആൽബം മെട്രോണം ഇന്ന് റിലീസ് ചെയ്യും.രാവിലെ 9 മണിക്കാണ് റിലീസ്.

ഹബീബ് എം എ വേളം നിർമ്മിച്ച് രാഹുൽ സി രാജൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ആൽബം ഓണത്തിന് മുൻപ് റിലീസ് ചെയ്യാനാണ് മുൻപ് തീരുമാനിച്ചിരുന്നത്, ചരിത്രത്തിലെങ്ങുമില്ലാത്ത ദുരിതം നേരിടുന്ന കേരള ജനതക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് റിലീസ് തീയതി മാറ്റി വക്കുകയായിരുന്നു.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

രഞ്ജിത് രാമൻ വരികൾ എഴുതി ഈണമിട്ട മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ നിമ്മി ചക്കിങ്ങലും വേലു ഹരിദാസും ചേർന്നാണ്. നഗരത്തിൽ നിന്നുള്ള 40 ഓളം കലാകാരൻമാരാണ് ഈ ആൽബത്തിൽ അണിനിരക്കുന്നത്.

” ഉ” എന്ന ശ്രദ്ധിക്കപ്പെട്ട ഹ്രസ്വചിത്രത്തിന്ന് ശേഷം രാഹുൽ സി രാജൻ സംവിധാനം നിർവ്വഹിക്കുന്നതും ഹബി എം എ വേളം നിർമ്മിക്കുന്നതുമായ രണ്ടാമത്തെ സംരഭമാണ് “മെട്രോണം”.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

” മെട്രോണ “ത്തിന് ബെംഗളൂരു വാർത്തയുടെ എല്ലാ ഭാവുകങ്ങളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts