ഗതാഗതക്കുരുക്കിനു പേരുകേട്ട ബെംഗളൂരുവിൽ വാഹനങ്ങൾ പെരുകുന്നു;മേയ് വരെ നഗരത്തിൽ റജിസ്റ്റർ ചെയ്തത് 75.06 ലക്ഷം വാഹനങ്ങൾ

ബെംഗളൂരു : ഗതാഗതക്കുരുക്കിനു പേരുകേട്ട ബെംഗളൂരുവിൽ വാഹനങ്ങൾ പെരുകുന്നു. 2018 മേയ് വരെ നഗരത്തിൽ റജിസ്റ്റർ ചെയ്തത് 75.06 ലക്ഷം വാഹനങ്ങൾ. ഇവയിൽ 52.07 ലക്ഷം ഇരുചക്ര വാഹനങ്ങളും 14.49 ലക്ഷം കാറുകളുമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 69.31 ലക്ഷമായിരുന്നു വാഹനങ്ങൾ.

ഒരു വർഷത്തിനിടെ 8% വർധനയാണുണ്ടായത്. ഒരു പതിറ്റാണ്ടിനിടെ ബെംഗളൂരുവിൽ വാഹനങ്ങൾ ഒന്നര ഇരട്ടി കൂടി. 2007–08 വർഷം 29.27 ലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നത്. വാഹനപ്പെരുപ്പം നിയന്ത്രിക്കാൻ ഗതാഗതവകുപ്പ് പല നിർദേശങ്ങളും മുന്നോട്ടു വച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. സ്വന്തമായി പാർക്കിങ് ഉള്ളവർക്കു മാത്രം റജിസ്ട്രേഷന് അനുമതി നൽകാനുള്ള നിർദേശമായിരുന്നു ഇതിലൊന്ന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ
  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us