ഈരാറ്റുപേട്ട:ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്.
വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. 25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]