കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വഴിതിരിച്ചുവിടും

പാലക്കാട്: റെയിൽവേ സേലം ഡിവിഷനിൽ വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കേരളത്തിലേക്കുള്ളതടക്കം നിരവധി ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. സർവീസുകൾ ഭാഗികമായി റദ്ദാക്കിയും യാത്ര വെട്ടിച്ചുരുക്കിയും വഴിതിരിച്ചുവിട്ടുമാണ് റെയിൽവേ പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ട്രെയിൻ (16844) ഒക്ടോബർ 6, 8, 10, 13, 15, 17, 22 തീയതികളിൽ പുഗലൂരിൽ സർവീസ് അവസാനിപ്പിക്കും. തുടർന്ന് ഒക്ടോബർ 24, 27, 29, 31, നവംബർ 3 തീയതികളിൽ ഈ ട്രെയിൻ കൊടുമുടി സ്റ്റേഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഈ ദിവസങ്ങളിൽ പുഗലൂരിൽനിന്നും കൊടുമുടിയിൽനിന്നും തൃശ്ശിനാപ്പള്ളിവരെ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

പാസഞ്ചർ സർവീസുകളിൽ വരുത്തിയ മാറ്റങ്ങൾ

ഷൊർണൂർ ജങ്ഷൻ-കോയമ്പത്തൂർ പാസഞ്ചർ (56604) ഒക്ടോബർ 5, 6, 10, 11, 13, 17 തീയതികളിൽ പോത്തനൂരിൽ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ ജങ്ഷൻ-ഷൊർണൂർ പാസഞ്ചർ (56603) ഈ ദിവസങ്ങളിൽ വൈകീട്ട് 4.38-ന് കോയമ്പത്തൂരിന് പകരം പോത്തനൂരിൽനിന്നായിരിക്കും ഷൊർണൂരിലേക്ക് പുറപ്പെടുക.

പ്രധാന എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടും

എറണാകുളം-ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (16378) ഒക്ടോബർ 4, 15 തീയതികളിൽ കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി പോത്തനൂർ വഴി തിരിച്ചുവിടും. ഒക്ടോബർ 4, 7, 8, 15 തീയതികളിൽ ആലപ്പുഴ-ധൻബാദ് എക്സ്പ്രസും (13352) പോത്തനൂർ വഴിയായിരിക്കും സർവീസ് നടത്തുക. കൂടാതെ കണ്ണൂർ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16306) ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 1 തീയതികളിൽ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts