ഇന്ത്യൻ തൊഴിൽ വിപണിയിൽ പ്രവേശന തലത്തിലുള്ള നിയമനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ അക്കാദമിക് ബിരുദങ്ങളെക്കാൾ ഉപരി അവരുടെ പ്രായോഗിക കഴിവുകൾക്കും പ്രകടനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് തൊഴിൽദാതാക്കൾ മാറുന്നു. ജി ഐ ഗ്രൂപ്പ് ഹോൾഡിംഗിന്റെ ‘ഫ്രം ഡിഗ്രീസ് ടു കേപ്പബിലിറ്റി’ എന്ന റിപ്പോർട്ടാണ് ഈ യാഥാർത്ഥ്യം വ്യക്തമാക്കുന്നത്. രാജ്യത്തെ 12 പ്രധാന മേഖലകളിലെ 750 തൊഴിൽദാതാക്കളും 579 ഉദ്യോഗാർത്ഥികളും ഉൾപ്പെടെ 1,329 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്.
മാർക്കിനേക്കാൾ പ്രധാനം പ്രായോഗിക പരിചയം പഠനമനുസരിച്ച്, പ്രവേശന തലത്തിലെ ആദ്യഘട്ട നൈപുണ്യ പരീക്ഷകളിൽ 40 ശതമാനത്തിൽ താഴെ ഉദ്യോഗാർത്ഥികൾ മാത്രമാണ് യോഗ്യത നേടുന്നത്. വൻകിട കമ്പനികളിൽ ഈ പരാജയ നിരക്ക് 70 മുതൽ 74 ശതമാനം വരെ ഉയർന്ന നിലയിലാണ്. ദ്വിതീയ, തൃതീയ മേഖലകളിലെ (Tier-2 & Tier-3) കലാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ 76 ശതമാനം തൊഴിൽദാതാക്കളും അവരുടെ ഇന്റേൺഷിപ്പുകൾ, സർട്ടിഫിക്കേഷനുകൾ, സോഫ്റ്റ്വെയർ പരിജ്ഞാനം എന്നിവയാണ് പ്രധാനമായി വിലയിരുത്തുന്നത്. അക്കാദമിക് മാർക്കിന് കേവലം 6 ശതമാനം പ്രാധാന്യം മാത്രമാണ് ഇവിടെ ലഭിക്കുന്നത്.
തിരയുന്നത് പഠനശേഷിയും ആശയവിനിമയ മികവും പൂർണ്ണമായ ജോലിപരിചയമുള്ള ഫ്രഷേഴ്സിനെയല്ല കമ്പനികൾ പ്രതീക്ഷിക്കുന്നത്. പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കാനുള്ള കഴിവ് (59%), കമ്മ്യൂണിക്കേഷൻ സ്കിൽ (52%) എന്നിവയ്ക്കാണ് കമ്പനികൾ മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെ, ഐടി സോഫ്റ്റ്വെയർ മേഖലകളിലെ 59 ശതമാനം കമ്പനികളും സർക്കാർ നൈപുണ്യ വികസന പദ്ധതികളെ കഴിവുള്ള പുതിയ ജീവനക്കാരെ കണ്ടെത്താനുള്ള പ്രായോഗിക മാർഗ്ഗമായി ഉപയോഗിക്കുന്നു.
ബിരുദത്തിന്റെ ഇരട്ടത്താപ്പ് നൈപുണ്യങ്ങൾ പ്രധാനമാണെങ്കിലും ബിരുദം പൂർണ്ണമായി ഉപേക്ഷിക്കാൻ സ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. 35 ശതമാനം തൊഴിൽദാതാക്കളും കേവലം സർട്ടിഫിക്കറ്റ് മാത്രം ഉള്ളവരെക്കാൾ അക്കാദമിക് ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. ആവശ്യമായ പരീക്ഷകൾ ജയിച്ചാലും ബിരുദമില്ലാത്ത 31% പേരെ ഇതര ഉദ്യോഗാർത്ഥികളായും 11% പേരെ പൂർണ്ണമായും ഒഴിവാക്കുന്നതായും റിപ്പോർട്ട് പറയുന്നു. ബിരുദം ഇന്റർവ്യൂവിലേക്ക് വഴി തുറക്കുമ്പോൾ യഥാർത്ഥ പ്രായോഗിക കഴിവുകൾ മാത്രമാണ് ജോലി നേടാൻ സഹായിക്കുന്നതെന്ന് പഠനം അടിവരയിടുന്നു.
