അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലിലും, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ കുടുംബവും സമർപ്പിച്ച ഹർജികളിലുമാണ് കോടതി ഇന്ന് തീർപ്പ് കൽപ്പിക്കുന്നത്. ജാമ്യത്തിൽ കഴിയുന്നവരും നിലവിൽ ജയിലിലുള്ളവരും ഉൾപ്പെടെ കേസിലെ 16 പ്രതികളോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

തങ്ങൾക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. എന്നാൽ, പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ശിക്ഷ പോരെന്നും അത് വർധിപ്പിക്കണമെന്നുമാണ് സർക്കാരിന്റെയും മധുവിന്റെ അമ്മ മല്ലിയുടെയും വാദം. പ്രതികൾക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്ന് മധുവിന്റെ കുടുംബം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

2018 ഫെബ്രുവരി 22-നാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ സംഭവം അരങ്ങേറിയത്. അട്ടപ്പാടിയിലെ കാട്ടിൽ കഴിഞ്ഞിരുന്ന, മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി, കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികൾക്ക് ഏഴ് വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. കേട്ടുകേൾവിയില്ലാത്ത ഈ ക്രൂരതയിൽ പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. അതേസമയം, നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.

  കാറിലെ വെള്ളക്കുപ്പി വില്ലനായേക്കാം; ജാഗ്രതാനിർദ്ദേശവുമായി കേരള പോലീസ്

ശിക്ഷിക്കപ്പെട്ടവരിൽ ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന സംഘത്തിൽ ഹുസൈൻ ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ മറ്റ് പ്രതികളുടെ ശിക്ഷ തടയണമെന്ന ആവശ്യം കോടതി മുൻപ് നിരസിച്ചിരുന്നു. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ ഇന്ന് വിധി പുറപ്പെടുവിക്കുന്നത്. മധുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമോ അതോ പ്രതികളുടെ അപ്പീൽ സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ ഇന്നത്തോടെ വ്യക്തത വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us