വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

കൊച്ചി: പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തില്‍ പുറത്ത് വന്ന ദൃശ്യങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം ഉള്ള സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം ഉള്ള ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിമി സജീവ് ശോഭാ സുരേന്ദ്രനും കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം നില്‍ക്കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു.

  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ചിത്രമായിരുന്നു പുറത്തുവന്നത്. ഇന്ന് കണ്ണാടിയില്‍ യുവതി ശോഭ സുരേന്ദ്രന്റെ കാറില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. തന്റെ വാഹനത്തില്‍ താനും പ്രമീള ശശിധരനും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ശോഭ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
[masterslider id="10"]

Related posts