ഭാഗ്യത്തിന്റെ അകമ്പടിയില്‍ വീണു കിട്ടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ ഏഷ്യന്‍ കരുത്തുമായെത്തിയ ഇറാനെ മറികടന്നത്.

ഭാഗ്യത്തിന്റെ അകമ്പടിയില്‍ വീണു കിട്ടിയ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പെയിനിന്റെ ആദ്യ ജയം.  ഇതോടെ പോര്‍ച്ചുഗലുള്ള ഗ്രൂപ്പ് ബിയില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്മാര്‍.

ഇറാനെതിരേ 54ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയുടെ വകയായിരുന്നു സ്‌പെയിനിന്റെ വിജയഗോള്‍. തോറ്റെങ്കിലും സ്‌പെയിനിനെ വിറപ്പിക്കുന്ന കളിയാണ് ഇറാന്‍ കെട്ടഴിച്ചത്. രണ്ടാംപകുതിയില്‍ ഒരു തവണ അവര്‍ സ്പാനിഷ് വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ

ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ സ്‌പെയിനും പോര്‍ച്ചുഗലും രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തില്‍ മൊറോക്കോയെ വീഴ്ത്തിയ ഇറാന്‍ സ്‌പെയിനിനോട് തോല്‍വി വഴങ്ങിയതോടെ മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലുമായുള്ള അവരുടെ മത്സരം ഇതോടെ നിര്‍ണായകമായി. അടുത്ത മത്സരത്തില്‍ തോല്‍ക്കാതിരിക്കണം മൂന്ന് ടീമുകള്‍ക്കും. മൊറോക്കോയുമായാണ് സ്‌പെയിനിന്റെ കളി. രണ്ട് കളികളും തോറ്റ മൊറോക്കോ പുറത്തായിക്കഴിഞ്ഞു.

  ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ
[masterslider id="10"]

Related posts

Click Here to Follow Us