സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് കുമാരസ്വാമി;വേണ്ടെന്ന് സിദ്ധരാമയ്യ;സഖ്യത്തില്‍ വീണ്ടും അസ്വാരസ്യങ്ങള്‍;കുമാരസ്വാമി രാഹുലിനെ കാണും.

ബെംഗളൂരു : സഖ്യസർക്കാരിന്റെ ആദ്യ ബജറ്റിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി ചർച്ച നടത്തും. ജൂലൈ ആദ്യവാരം അവതരിപ്പിക്കുന്ന ബജറ്റ് സമ്പൂർണ ബജറ്റായിരിക്കുമെന്നു കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനെ എതിർത്തു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ കോൺഗ്രസ് സർക്കാർ ഫെബ്രുവരിയിൽ അവതരിപ്പിച്ചത് ഒരു വർഷത്തേക്കുള്ള ബജറ്റ് ആയിരുന്നുവെന്നും അതിനാൽ ഇനി സമ്പൂർണ ബജറ്റിന്റെ ആവശ്യമില്ലെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ജൂലൈ വരെയുള്ള വോട്ട് ഓൺ അക്കൗണ്ടും സഭ പാസാക്കിയതാണ്. അതിനാൽ കുമാരസ്വാമി പുതിയ പദ്ധതികൾ ഉൾപ്പെടുത്തി അനുബന്ധ ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ സർക്കാരിന് അതിന്റെ ലക്ഷ്യങ്ങൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കേണ്ടതുണ്ടെന്നും മറ്റുചില വെല്ലുവിളികൾകൂടി നേരിടുന്നതിനാൽ അനുബന്ധ ബജറ്റിലേക്ക് ഒതുങ്ങാനാകില്ലെന്നും കുമാരസ്വാമി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts