ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ കീഴ്പെടുത്തി യുവതി പോലീസില്‍ ഏല്‍പ്പിച്ചു.

ബെംഗളൂരു : രാത്രി ഒറ്റയ്ക്ക് നടക്കുന്നതിനിടെ തന്റെ വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചയാളെ പിടികൂടി ഒഡീഷ സ്വദേശിനി പൊലീസിൽ ഏൽപിച്ചു. കുന്ദലഹള്ളിയിലെ പേയിങ് ഗെസ്റ്റ് താമസസ്ഥലത്തിനു സമീപം രാത്രി 9.15നാണ് സംഭവം.

സോഫ്ട്‌വെയർ എൻജിനീയറായ 25 വയസുകാരിക്കുനേരെ ബാർജീവനക്കാരനായ വിജയകുമാറാണ് അതിക്രമത്തിനു മുതിർന്നത്. ദേഹത്തേക്ക് ചാടിവീണ് ഇവരുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിച്ച വിജയകുമാറിനെ യുവതി തടഞ്ഞുവച്ചു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

തുടർന്ന് വഴിയാത്രക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts