നിയമസഭയിൽ ഡി കെ ശിവകുമാർ ആലപിച്ച ആർ‌എസ്‌എസ് ദേശീയഗാന വീഡിയോ വൈറലാകുന്നു; പ്രോത്സാഹിപ്പിച്ച് ബിജെപി അംഗങ്ങൾ

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സംസ്ഥാന നിയമസഭയ്ക്കുള്ളിൽ ആർ‌എസ്‌എസ് ദേശീയഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായി. വിവാദമായതോടെ, താൻ ജന്മനാ കോൺഗ്രസുകാരനാണെന്നും ഇനിയും കോൺഗ്രസിലേ നിൽക്കൂ എന്നുംപറഞ്ഞ് തലയൂരാനും ശ്രമം.

‘നമസ്തേ സദാ വത്സലേ മാതൃഭൂമി’ എന്ന ഗാനം പരമ്പരാഗതമായി ആർഎസ്എസ് ശാഖകളിൽ ആണ് ആലപിക്കുന്നത്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ, മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാനത്തിന്റെ ബെംഗളൂരു വികസന മന്ത്രിയുമായ ശിവകുമാർ, സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ദേശീയഗാനം ആലപിക്കുന്നതായി കാണാം.

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തെപ്പറ്റി നിയമസഭയിൽ ചർച്ചയിൽ പങ്കെടുക്കവേയാണ് ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ, ത്വയാ ഹിന്ദുഭൂമേ സുഖം വർധിതോഹം…’ എന്ന വരികൾ ശിവകുമാർ ആലപിച്ചത്. സ്റ്റേഡിയം ദുരന്തത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവെക്കണമെന്ന് ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെയാണ് ആർഎസ്എസ് ഗാനം കയറിവന്നത്.

എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തനിക്ക് നല്ലതുപോലെ അറിയാമെന്നും താൻ ബിജെപിയുടെ കൂടെയല്ല, മുതിർന്ന നേതാവ് പരമേശ്വരയുടെകൂടെയാണ് പരിശീലിച്ചതെന്നും ശിവകുമാർ പറഞ്ഞു. ആർഎസ്എസ്‌വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ശിവകുമാർ ഒരിക്കൽ വെളിപ്പെടുത്തിയ കാര്യം ഇതിനിടെ പ്രതിപക്ഷനേതാവ് ആർ. അശോക ഓർമ്മിപ്പിച്ചു.

അപ്പോഴാണ് ശിവകുമാർ ആർഎസ്എസ് ശാഖകളിൽ പാടാറുള്ള ഗാനത്തിന്റെ വരികൾ ആലപിച്ചത്. ഇതുകേട്ട് കോൺഗ്രസ് അംഗങ്ങൾ സ്തബ്ധരായി ഇരുന്നു. ബിജെപി അംഗങ്ങൾ ശബ്ദമുണ്ടാക്കി ശിവകുമാറിനെ േപ്രാത്സാഹിപ്പിക്കുകയും ചെയ്തു.

ശിവകുമാർ ആർഎസ്എസ് ഗാനം ആലപിക്കുന്നതിന്റെ നിയമസഭയിൽനിന്നുള്ള വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ സംഭവം വലിയ ചർച്ചയായി. ശിവകുമാർ ബിജെപിയിൽ ചേക്കേറുമെന്നതിന്റെ സൂചനയാണിതെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍

Related posts

Click Here to Follow Us