ഇനി കാത്തുകിടക്കേണ്ടി വരില്ല; ആംബുലൻസ് വരുമ്പോൾ ഗ്രീൻ സിഗ്നൽ താനെ തെളിയുന്ന സംവിധാനം വരുന്നു

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനി കാത്തുകിടക്കേണ്ടി വരില്ല.

നാറ്റ്‌പാക്കും കെൽട്രോണും സംയുക്തമായി വികസിപ്പിച്ച എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ചു.

സിഗ്നലുകളിലെ സെൻസറുകൾ പ്രവർത്തിപ്പിച്ച് അടിയന്തര വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി.

ഇതിൽ വാഹനവും സിഗ്നലും തമ്മിൽ തരംഗ സങ്കേതിക വിദ്യയാൽ നേരിട്ട് ആശയ വിനിമയം നടത്തുന്നതിനാൽ കൂടുതൽ കാര്യക്ഷമവും വേഗത്തിലും പ്രവർത്തിക്കുകയും അതു വഴി അടിയന്തിര വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് വേഗം എത്താനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും കഴിയും.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരത്തുനിന്ന് കഴക്കൂട്ടത്തേക്കും തിരിച്ചുമുള്ള പ്രധാന പാതകളിലാണ് ഇത് പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും.

പരീക്ഷണത്തിന്‍റെ ഭാഗമായി ഇവിപിഎസ് ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ഉള്ള യാത്രാസമയം താരതമ്യം ചെയ്തുള്ള വിവരങ്ങൾ പ്രകാരം ഈ സംവിധാനം ഉപയോഗിച്ചപ്പോൾ എല്ലാ സാഹചര്യങ്ങളിലും യാത്രാസമയം ഗണ്യമായി കുറഞ്ഞതായാണ് കാണിക്കുന്നത്.

  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts

Click Here to Follow Us