തലപ്പത്ത് ഉടൻ മാറ്റമുണ്ടാകില്ല; മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും

ബെംഗളൂരു : കർണാടകത്തിൽ സർക്കാരിന്റെ തലപ്പത്ത് ഉടൻ മാറ്റമുണ്ടാകില്ലെന്ന് ഹൈക്കമാൻഡ് പ്രതിനിധിയായ രൺദീപ് സിങ് സുർജേവാലയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി.

സിദ്ധരാമയ്യക്കൊപ്പം നിൽക്കുകമാത്രമാണ് തനിക്കിപ്പോൾ ചെയ്യാനുള്ളതെന്നും മറ്റ് മാർഗമില്ലെന്നും ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രിയാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനമാണ് എന്നും നടപ്പാക്കുകയെന്നും ശിവകുമാർ പറഞ്ഞു.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

പാർട്ടിയുടെ വിജയത്തിനുവേണ്ടി താൻ മാത്രമല്ല, പ്രവർത്തിച്ചത്. ലക്ഷക്കണക്കിന് പ്രവർത്തകരുടെ അധ്വാനമുണ്ട്. ആദ്യം അവരെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും ശിവകുമാർ പറഞ്ഞു.

അഞ്ചുവർഷവും താൻ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും അതിൽ സംശയംവേണ്ടെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് 100 എംഎൽഎമാർ ആവശ്യപ്പെട്ടെന്ന് പരസ്യമായി പറഞ്ഞ ഇക്ബാൽ ഹുസൈന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts