ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിനം. സ്ഥാനാർഥികളെല്ലാം വോട്ടുറപ്പിക്കാനുള്ള അവസാന വട്ട തിരക്കിലാണ്. കൊട്ടിക്കലാശം കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിന് പുറത്തു നിന്നെത്തിയ നേതാക്കൾ ചെങ്ങന്നൂർ വിട്ടു.

രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. 164 ബൂത്തുകളിലേക്കായി 1200 ഉദ്യോഗസ്ഥരെയാണ് സജ്ജരാക്കിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങും.

  നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നാല് മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായപ്പോൾ, വാശിയേറിയ ത്രികോണ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞ ഒന്നും മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിന്‍റെ സമഗ്ര വികസനം മുതൽ കക്ഷി രാഷ്ട്രീയ സാധ്യതകൾ വരെ ചർച്ചയായ തെരഞ്ഞെടുപ്പിൽ മതസാമുദായിക സമവാക്യങ്ങളും വിധിയിൽ നിർണായകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us