ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണി യുഡിഎഫിനൊപ്പം

പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ യുഡിഎഫിന്. കൂടാതെ കെ എം മാണി യുഡിഎഫിന് വേണ്ടി ചെങ്ങന്നൂരില്‍ പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു. മാണിയുടെ വസതിയില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് തീരുമാനം.

വ്യാഴാഴ്‌ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗവും നടക്കും.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പിന്തുണ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കെ.എം മാണിയുടെ വസതിയില്‍ ഇന്ന് ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തിൽ പി.ജെ. ജോസഫും പങ്കെടുത്തിരുന്നു.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

അതേസമയം ഇന്നലെ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടി യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ പാലയില്‍ മാണിയുടെ വസതിയിലെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ എന്നിവരാണ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെക്കണ്ട പി.ജെ ജോസഫ് യു.ഡി.എഫ് നേതാക്കളുടെ കൂടിക്കാഴ്ച പ്രാധാന്യമുള്ളതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
[masterslider id="10"]

Related posts