എംബിഎ വിദ്യാർത്ഥിനി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: 24കാരിയായ എംബിഎ വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന യുവതിയെയാണ് താൻ പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ബെളഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ വിശദ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

മരിച്ച വിദ്യാർത്ഥിനിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് ബെളഗാവി പോലീസ് കമ്മീഷണർ പറഞ്ഞു.

മുറിയില്‍ പരിശോധന നടത്തിയ പോലീസ് സംഘം ഏഴ് വസ്തുക്കള്‍ ശേഖരിച്ച്‌ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവയുടെ ഫലം അന്വേഷണത്തില്‍ നിർണായകമായിരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

മൂന്ന് മാസം മുമ്പാണ് യുവതി ജോലി അന്വേഷിച്ച്‌ ബെളഗാവിയിലെത്തിയത്.

പിന്നീട് ഒരു പ്രമുഖ കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് അവസരം ലഭിച്ചു.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഒരു റൂംമേറ്റിനോട് കുറച്ച്‌ നേരം സംസാരിക്കുകയും തുടർന്ന് മുറിയിലേക്ക് നടന്നുപോവുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

പിന്നീട് വൈകുന്നേരം മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരം ലഭിച്ചതനുസരിച്ച്‌ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മുറിയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts