ബെംഗളൂരുവിലെ കനത്ത മഴയിൽ മരം വീണു മൂന്ന് വയസ്സുകാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പുലകേശി നഗറിൽ കനത്ത മഴയിൽ മരം വീണു മൂന്ന് വയസ്സുള്ള പെൺകുട്ടി മരിച്ചു.

കുട്ടി അച്ഛനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. ഒരു മരം കടപുഴകി വീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

സീസണിലെ ആദ്യത്തെ കനത്ത മഴയുടെ ആഘാതത്തിൽ ബെംഗളൂരു വിറങ്ങലിച്ചു നിൽക്കുകയാണ്. നഗരത്തിലുടനീളം ശക്തമായ മഴയിൽ , നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 30 മരങ്ങൾ കടപുഴകിയട്ടുണ്ട്, 48 ശാഖകൾ വീണു, ഇത് പൊതുജന സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതയാണ് ഉയർത്തുന്നത്.

വീണ മരങ്ങൾ മുറിച്ചുമാറ്റി സാധാരണ നില പുനഃസ്ഥാപിക്കാൻ അടിയന്തര സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്, എന്നാൽ മഴക്കാലം ആരംഭിക്കുന്നതിനാൽ, ജാഗ്രത പാലിക്കാൻ താമസക്കാർക്ക് നിർദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts