ഞായറാഴ്ച മുതൽ നഗരത്തിൽ ഉൾപ്പെടെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു :നഗരം ഇപ്പോൾ കാത്തിരിക്കുന്നത് ചൂടിൽ നിന്ന് ആശ്വാസം നല്കുന്ന ഒരു മഴയ്ക്കാണ്. വരും ദിവസങ്ങളിൽ നഗരത്തിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൽ സൂചിപ്പിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമനുസരിച്ച് മാർച്ച് 23 ഞായറാഴ്ച ബെംഗളൂരു ഉള്‍പ്പെടെ കർണ്ണാടകയിലെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ ചൂട് കൂടിയ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന ബെംഗളൂരുവിന് മഴ ആശ്വാസമായേക്കും എന്നാണ് പ്രതീക്ഷ. അതേസമയം കർണ്ണാടകയിലെ ചില ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

സംസ്ഥാനത്തിന്റെ തീരദേശ, കുന്നിൻ പ്രദേശങ്ങളിലും തെക്കൻ ഉൾനാടൻ ജില്ലകളിലും ഞായാറാഴ്ച മഴ പ്രതീക്ഷിക്കുന്നു.
ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, തുംകുരു, രാമനഗര, മൈസൂരു, മണ്ഡ്യ, കുടക്, കോലാർ, ഹാസൻ, ചിക്കമഗളൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലാണ് ഞായറാഴ്ച മഴ പ്രതീക്ഷിക്കുന്നത്. ഈ മഴയോടെ താപനില താഴുവാനും സാധ്യതയുണ്ട്.

കര്‍ണ്ണായകയിലെ ചില ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലഗാവി, ബീദർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, വിജയനഗർ എന്നീ ജില്ലകളിലാണ് വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത്. എന്നാൽ എംഎം ഹിൽസ്, എച്ച്ഡി കോട്ട്, ബന്ദിപ്പൂർ, സരഗൂർ, ഹുൻസൂർ, മദ്ദൂർ എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ ഇതിനകം ഇടയ്ക്കിടെ മഴ പെയ്തുവെങ്കിലും വരണ്ട കാലാവസ്ഥ ഇവിടങ്ങളിലും തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts