വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

ബെംഗളൂരു: കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ.

കർണാടക ആപ്പ്-ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യൂഉ) ഓല, ഉബർ, റാപ്പിഡോ എന്നിവ നടത്തുന്ന വിമാനത്താവള യാത്രകൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.

കമ്പനികൾ ക്യാബ് ഡ്രൈവർമാരുടെ മേൽ കുറഞ്ഞ നിരക്കുകൾ ചുമത്തുന്നുണ്ടെന്നും ഇത് അവരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

സേവനങ്ങൾക്ക് ഏകീകൃതവും ന്യായവുമായ നിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും ഗതാഗത വകുപ്പിനും നിവേദനം നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂണിയൻ അംഗങ്ങൾ പറഞ്ഞു.

എല്ലാ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും ന്യായമായ വേതനവും സുസ്ഥിരമായ ഉപജീവനമാർഗ്ഗവും ഉറപ്പാക്കാൻ സർക്കാർ ഉടൻ ഏകീകൃത നിരക്ക് ഘടന സ്ഥാപിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

ഡ്രൈവർമാർക്കും യാത്രക്കാർക്കും നീതിയുക്തമായ ഏകീകൃത നിരക്ക് നയം നടപ്പിലാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ബഹിഷ്കരണം തുടരുമെന്നും യൂണിയൻ അംഗങ്ങൾ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
[masterslider id="10"]

Related posts