വൈദ്യുത പോസ്റ്റ്‌ മറിഞ്ഞു വീണ് ഗർഭിണി ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിനി സുമതി, ബിഹാർ സ്വദേശിനി സോണി കുമാരി എന്നിവരാണ് മരിച്ചത്.

ബെംഗളൂരുവിലെ സദ്ദഗുണ്ടേപാളയയിലെ ബൈയപ്പനഹള്ളിയില്‍ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.

തമിഴ്നാട് സ്വദേശിനിയായ സുമതി, നാല് മാസം ഗർഭിണിയായിരുന്നു. ബിഹാർ സ്വദേശിനിയായ സോണി കുമാരി കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു.

ബൈയ്യപ്പനഹള്ളിയില്‍ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ ഭാഗത്തെ പോസ്റ്റാണ് നിലം പൊത്തിയത്.

  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു

പോസ്റ്റ് മറിയുന്നത് കണ്ട യുവതികള്‍ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും ദേഹത്തേയ്ക്ക് പൊടുന്നനെ പോസ്റ്റ് വീഴുകയായിരുന്നു. യുവതികള്‍ സംഭവ സ്ഥലത്ത്‌വച്ച്‌ തന്നെ മരിച്ചു.

മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കെ സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

യുവതികള്‍ നടന്നുപോകുന്നത് താൻ ശ്രദ്ധിച്ചില്ലെന്ന് മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കുന്നയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെത്തുടർന്ന് ജെസിബി ഡ്രൈവർ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!

ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us