ഗവര്‍ണര്‍ യെദിയൂരപ്പയെ ക്ഷണിച്ചു;നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

കര്‍ണാടക ഗവര്‍ണര്‍ വാജു ബായി വാല ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവ് എന്ന നിലക്ക് യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതായി വിവരം.

15 ദിവസത്തിനുള്ളിൽ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആണ് ഗവർണർയെദിയൂരപ്പയോട് ആവശ്യപ്പെട്ടത്.

നാളെ രാവിലെ 9:00 ന് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ബിജെപിയുടെ സുരേഷ് കുമാർ എസ് ട്വീറ്റ് ചെയ്തത്. മിനിറ്റുകൾക്കുള്ളിൽ തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

അതേ സമയം നഗരത്തിലെ ബിജെപിയുടെ ഹെഡ് ഓഫീസിൽ പൂജ നടത്താൻ ഒരു പ്രധാന പൂജാരി വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത് കാണിക്കുന്നത് നാളെ സത്യപ്രതിജ്ഞ ഉണ്ടാവും എന്ന് തന്നെയാണ്.

ബിജെപിയുടെ കർണാടകയുടെ  ചാർജുള്ള മുരളീധർ റാവുവും പത്രസമ്മേളനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അതേ സമയം രാജ്ഭവനിൽ നിന്ന് ഔദ്യോഗിക ആശയ വിനിമയം ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts