അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ

മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ.

അടുത്തിടെ മാർക്കോ 100 കോടി ക്ലബിലെത്തിയിരുന്നു.

സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ, തിരക്കുകള്‍ക്കിടയില്‍ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

അമ്മ സംഘടനയുടെ ട്രഷറർ സ്ഥാനത്തു നിന്നും രാജി വച്ചിരിക്കുകയാണ് ഉണ്ണി ഇപ്പോള്‍.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകള്‍ കാരണം സിനിമാജോലികളും മറ്റു ഉത്തരവാദിത്വങ്ങളും ബാലൻസ് ചെയ്തു കൊണ്ടുപോകാനാവുന്നില്ല.

ട്രഷറർ എന്ന രീതിയിലുള്ള എന്റെ കമിറ്റ്മെന്റുകള്‍ പൂർണമായും നടപ്പിലാക്കാൻ ഈ സാഹചര്യത്തില്‍ കഴിയാത്തതിനാല്‍ ഞാൻ എന്റെ രാജി സമർപ്പിക്കുന്നു.

എന്നിരുന്നാലും പുതിയൊരു മെമ്ബർ ആ സ്ഥാനത്ത് അപ്പോയിന്റ് ചെയ്യപ്പെടുന്നതുവരെ ഞാൻ തുടരുന്നതായിരിക്കും എന്നും ഉണ്ണി മുകുന്ദൻ കുറിപ്പില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts