ബെംഗളൂരു വരും ദിനങ്ങളിൽ അതി ശൈത്യത്തിലേക്ക്

ബെംഗളൂരു: ബെംഗളൂരു നഗരം കഠിന ശൈത്യത്തിലേക്ക്.

പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആണ് ജനുവരിയില്‍ ശൈത്യത്തിലേക്ക് ബെംഗളൂരു പോയത്.

ഇപ്പോഴിതാ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ അനുസരിച്ച്‌ വരുംദിവസങ്ങളില്‍ താപനിലയില്‍ വൻ ഇടിവാണ് ബെംഗളൂരു നഗരത്തില്‍ പ്രതീക്ഷിക്കുന്നത്.

ഇന്ന്, 2025 ജനുവരി 4 ശനിയാഴ്ച ബെംഗളൂരുവിലെ നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.

  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ശൈത്യകതരംഗമാണ് ബെംഗളൂരുവില്‍ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് കാരണം.

ഇന്ന് ബെംഗളൂരുവില്‍ പ്രതീക്ഷിത്തുന്ന കുറഞ്ഞ താപനിലയായ 10.2 ഡിഗ്രി സെല്‍ഷ്യസ് ശരാശരി ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയായ 15.8 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ വളരെ കുറവാണ്.

നഗരത്തിൽ താപനില താഴ്ന്നതിനൊപ്പം രാവിലത്തെ മൂടല്‍ മഞ്ഞ് ദൃശ്യപരതയെയും ബാധിക്കും.

അതിരാവിലെയുള്ള സമയത്ത് യാത്ര ചെയ്യുന്നവർക്ക് കനത്ത മഞ്ഞുകാരണം മുൻപിലെ കാഴ്ചകള്‍ പോലും കൃത്യമായി കാണാൻ സാധിച്ചെന്നു വരില്ല.

  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്

അതിനാല്‍ രാവിലെ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ
[masterslider id="10"]

Related posts

Click Here to Follow Us