കോൺഗ്രസിന്റെ ശക്തിപ്രകടനമായി ഹാസനിൽ ജനകല്യാണ സമാവേശ റാലി

ബെംഗളൂരു : കോൺഗ്രസിന്റെ ശക്തിപ്രകടനമായി ഹാസനിൽ നടന്ന ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായാംഗങ്ങളുടെ സമ്മേളനം.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി വൻ ജനാവലി സമ്മേളനത്തിൽ അണിനിരന്നു. കോൺഗ്രസ് സർക്കാരിന്റെ ഗാരന്റി ആനുകൂല്യം ലഭിക്കുന്ന ജനങ്ങളെ ബി.ജെ.പി.യും ജെ.ഡി.എസും പരിഹസിക്കുകയാണെന്നും ഗാരന്റിപദ്ധതികൾ ഒരുകാരണവശാലും റദ്ദാക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമ്പോഴൊക്കെ ജനങ്ങൾക്ക് മികച്ച ഭരണം ലഭ്യമാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ

ഹാസനിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ പ്രകടനപത്രികയിൽ വാഗ്ദാനംചെയ്ത എല്ലാ ഗാരന്റികളും സർക്കാർ നടപ്പാക്കി. ആരാധകരാണ് ദൈവമെന്ന് ഡോ. രാജ്കുമാർ പറയുമായിരുന്നു.

ദൈവം നമ്മുടെ വോട്ടർമാരാണ്. ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നുമണ്ഡലങ്ങളിലും കോൺഗ്രസിനെ ജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവർക്കും കർഷകർക്കും പിന്നാക്കക്കാർക്കും പട്ടികജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും തുല്യ അധികാരവും ആദരവും ഉറപ്പാക്കാനാണ് ഭരണഘടന നടപ്പാക്കിയത്.

എന്നാൽ, ബി.ജെ.പി. സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവരെ ആക്രമിക്കുകയാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
[masterslider id="10"]

Related posts

Click Here to Follow Us