പാസ്‌പോർട്ട് വെരിഫിക്കേഷന് എത്തിയ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി 

ബെംഗളൂരു: പാസ്‌പോർട്ട് വെരിഫിക്കേഷൻ്റെ പേരില്‍ വനിതാ ടെക്കിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു.

ബടരായണ്‍പൂർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കിരണിനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയതിനെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) എസ് ഗിരീഷ് ഇയാളെ സർവീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തു.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

കുറ്റാരോപിതനായ കോണ്‍സ്റ്റബിള്‍ കിരണ്‍ പാസ്‌പോർട്ട് വെരിഫിക്കേഷൻ്റെ പേരില്‍ തൻ്റെ വീട്ടിലെത്തി മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

അന്വേഷണത്തിന് ശേഷം കോണ്‍സ്റ്റബിളിനെ ശനിയാഴ്ച സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts