നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച മെട്രോപാതയിൽ വാണിജ്യസർവീസിന് അനുമതി ലഭിച്ചട്ടും സർവീസ് വൈകുന്നു

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻലൈനിൽ നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച മെട്രോപാതയിൽ വാണിജ്യസർവീസിന് അനുമതി ലഭിച്ചിട്ടും സർവീസ് തുടങ്ങുന്നത് വൈകുന്നു.

മെട്രോ റെയിൽ സുരക്ഷാകമ്മിഷണറുടെ പരിശോധന പൂർത്തിയായതിനെത്തുടർന്ന് ഈമാസം നാലിനാണ് വാണിജ്യസർവീസിന് അനുമതി ലഭിച്ചത്.

എന്നാൽ, രണ്ടാഴ്ചയാകാറായിട്ടും സർവീസ് ആരംഭിക്കാൻ സാധിച്ചിട്ടില്ല. ട്രെയിനുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞമാസം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നടത്തിയിരുന്നു. ഗ്രീൻലൈനിലെ അവസാനസ്റ്റേഷനായ നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് 3.7 കിലോമീറ്റർ പാതയാണ് സർവീസിനൊരുങ്ങിയത്.

  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം

ഇതോടെ നമ്മ മെട്രോയുടെ ആകെ ദൈർഘ്യം 76 കിലോമീറ്ററാകും. തുമകൂരു റോഡിലെ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററുമായി (ബി.ഐ.ഇ.സി.) ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. 298 കോടി രൂപ ചെലവിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
[masterslider id="10"]

Related posts

Click Here to Follow Us