ഫോർച്യൂണർ കാറിൽ വന്ന് പശുവിനെ മോഷ്ടിച്ച് യുവാവ്

ബെംഗളൂരു : ഫോർച്യൂണർ കാറിലെത്തിയ യുവാവ് പശുവിനെ മോഷ്ടിച്ച് കടന്നു കളഞ്ഞ് . പശുവിനെ മോഷ്ടിക്കുന്ന ദൃശ്യം സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. KA 01 MZ 5843 ഗ്രേ ടൊയോട്ട ഫോർച്യൂണർ കാറിൽ എത്തിയ മോഷ്ടാവ് മങ്കി ക്യാപ്പ് ധരിച്ച് വന്നാണ് പശുവിനെ മോഷ്ടിച്ചത്.

  ഇനി ട്രെയിനുകൾ പിടിച്ചിടില്ല; ബയ്യപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത അവസാനഘട്ടത്തിലേക്ക്! കേരളീയർക്കും ആശ്വാസം."

പശുവിനെ മോഷ്ടിച്ച വിവരം അറിഞ്ഞയുടൻ നാട്ടുകാർ കാർ തടയാൻ ശ്രമിച്ചു. എന്നാൽ, മോഷ്ടാവ് നാട്ടുകാരെ വണ്ടി കൊണ്ട് തട്ടിയിടാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

സംഭവത്തെക്കുറിച്ച് നാട്ടുകാർ സൊറാബ സ്റ്റേഷനിലെ പോലീസിൽ അറിയിച്ചു. അടുത്തിടെ സൊറബയിൽ പശു മോഷണം വർധിച്ചുവരികയാണ്. അതിനാൽ പശു മോഷ്ടാക്കൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us