നഗരത്തിൽവെച്ചുണ്ടായ ബൈക്ക് അപകടത്തിൽ 21 കാരനായ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്ക് മറിഞ്ഞ് മലയാളിയുവാവ് മരിച്ചു. പാലക്കാട് പുതുപ്പരിയാരം കൃഷ്ണകൃപയിൽ ദിദേഷാണ് (21) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ഡൊംളൂരിലായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഞ്ജയിന് പരിക്കേറ്റു. എ.സി. മെക്കാനിക്കായ യുവാവ് ഈജിപുരയിലായിരുന്നു താമസം.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

സർവീസ് കഴിഞ്ഞിറക്കിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനായി പോയപ്പോഴായിരുന്നു അപകടം.

അച്ഛൻ: പളനി. അമ്മ: സുജാത. സഹോദരങ്ങൾ: ദിലീപ്, ദിവ്യ. മൃതദേഹം സെയ്ന്റ ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts