യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസ്; അന്വേഷണത്തിന് നാലു പ്രത്യേക സംഘങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽവെച്ച കേസിന്റെ അന്വേഷണത്തിന് നാലു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

നെലമംഗല സ്വദേശിനി മഹാലക്ഷ്മി(29)യുടെ മൃതദേഹമാണ് 30 കഷണങ്ങളാക്കിയനിലയിൽ വ്യാളികാവൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലേശ്വരത്തെ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിൽ കണ്ടെത്തിയത്.

പ്രതിയെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്. മാളിൽ ജോലിചെയ്യുന്ന യുവതിയുടെ സഹപ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

യുവതിയെ പതിവായി വീട്ടിൽനിന്ന് ഇരുചക്രവാഹനത്തിൽ ജോലിസ്ഥലത്തേക്കു കൊണ്ടുപോവുകയും തിരികെ കൊണ്ടുവിടുകയും ചെയ്യുന്നയാളെ പോലീസ് തിരഞ്ഞുവരുകയാണ്.

ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ അച്ഛനും അമ്മയും വർഷങ്ങളായി നെലമംഗലയിലാണ് താമസം.

ഭർത്താവുമായി പിരിഞ്ഞശേഷം യുവതി അഞ്ചുമാസമായി ഒറ്റയ്ക്ക് വ്യാളികാവലിലായിരുന്നു താമസം. മകൾ ഭർത്താവ് ഹേമന്ത് ദാസിനൊപ്പമാണ്.

കഴിഞ്ഞദിവസം അപ്പാർട്ട്‌മെന്റിൽനിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

പോലീസും യുവതിയുടെ ബന്ധുക്കളുമെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts