ദീപാവലിക്ക് നാട്ടിൽപ്പോകാം; നവംബർ നാലുവരെ നീട്ടി എറണാകുളം സ്പെഷ്യൽ

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് അനുവദിച്ച എറണാകുളം-യെലഹങ്ക-എറണാകുളം പ്രത്യേക തീവണ്ടി (06101/02) നവംബർ നാലുവരെ നീട്ടി.

ദീപാവലി യാത്ര-ത്തിരക്ക് കണക്കിലെടുത്താണ് നീട്ടിയത്. 19 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചത്. ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും.

എറണാകുളത്തുനിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്.

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും. യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തിച്ചേരും.

തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts