ഓണയാത്രയ്ക്ക് അനുവദിച്ച എറണാകുളം സ്‌പെഷ്യൽ 19 വരെ നീട്ടി

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് അനുവദിച്ച എറണാകുളം-യെലഹങ്ക-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ (06101/06102) ഈമാസം 19 വരെ നീട്ടി.

ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും. എറണാകുളത്ത്നിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്.

നേരത്തേ ഈ തീവണ്ടി ഏഴാംതീയതി വരെയായിരുന്നു അനുവദിച്ചിരുന്നത്.

എന്നാൽ, ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് സർവീസ് നീട്ടാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

ഒണത്തിന് നാട്ടിൽ പോകുന്നവർക്കും അവധി കഴിഞ്ഞ് ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കും ഉപകാരപ്രദമാണ് ഈ വണ്ടി.

  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും.

യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും.

തൃശ്ശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. തീവണ്ടിയിൽ ഒൻപത് എ.സി. ത്രീ ടിയർ കോച്ചുകളും രണ്ട് എ.സി. ചെയർ കാറുകളും രണ്ട് ബ്രേക്ക് /ജനറേറ്റർ കാറുകളും ഉണ്ടാകും.

കൊച്ചുവേളി സ്‌പെഷ്യലിൽ ടിക്കറ്റ് തീർന്നു

-ന് കൊച്ചുവേളിക്ക് അനുവദിച്ച പ്രത്യേക തീവണ്ടി വെയ്റ്റിങ് ലിസ്റ്റിലായി. സ്ലീപ്പറിൽ 74-ഉം എ.സി. ടു ടിയറിൽ ഏഴുമാണ് വെയ്റ്റിങ് ലിസ്റ്റ്. ഹുബ്ബള്ളി- കൊച്ചുവേളി-ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (07333/07334) ആണ് സർവീസ് നടക്കുന്നത്. 13-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

തിരിച്ച് 14-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും. എസ്.എം.വി.ടി. ബെംഗളൂരുവിൽ ഉച്ചകഴിഞ്ഞ് 2.15-നും കൃഷ്ണരാജപുരത്ത് 2.39-നും തീവണ്ടി എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts