ജെപി നഗറിൽ സ്ഫോടനം; ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു 

ബെംഗളൂരു: ജെ.പി നഗറിലെ ഒരു വീട്ടില്‍ സംശയാസ്പദമായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടില്‍ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.

എൻഐഎ അടക്കമുള്ള കേന്ദ്ര-സംസ്ഥാന ഏജൻസികളില്‍ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ക്കാണ് പരിക്കേറ്റത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ആശുപത്രിയില്‍ എത്തിച്ച സമീർ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

60 ശതമാനം പൊള്ളലേറ്റ മൊഹ്‌സിൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

സ്‌ഫോടനത്തിന്റെ തീവ്രതയില്‍ വീട് തകരുകയും സാധനങ്ങള്‍ നാലുപാടും ചിതറിക്കിടക്കുകയും ചെയ്തു.

സ്‌ഫോടനത്തെ തുടർന്ന് വീടിനും തീപിടിച്ചു. കുക്കർ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്.

എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ മുറിക്കുള്ളില്‍ കത്തിയ വയറുകള്‍ കണ്ടെത്തി.

ഇത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായി ഒന്നുമില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതായി ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ബി. ജഗലാസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts