തൃശൂരിൽ ഗോഡൗണിന് തീപിടിച്ചു; ഒരു മരണം

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു.

പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.

രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല.

ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ടു തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല.

ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.

  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്.

വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

വന്‍തോതില്‍ തീ പടര്‍ന്നതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us