ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ ഡിസംബറിന് മുമ്പ് ഉദ്ഘാടനം ചെയ്യും 

ബെംഗളൂരു: രാജ്യത്തെ യാത്രികര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു.

ഇത് പ്രവര്‍ത്തനക്ഷമമായാല്‍, 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാത രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കും.

17,000 കോടി രൂപ ചെലവിലാണ് ഗ്രീന്‍ഫീല്‍ഡ് പദ്ധതി നിര്‍മ്മിക്കുന്നത്.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

2024 മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ അതിവേഗ പാത ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.

കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയും ഹോസ്‌കോട്ട്, മാലൂര്‍, ബംഗാരപേട്ട്, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ്, വെങ്കടഗിരിക്കോട്ട, പലമനേര്‍, ബംഗാരുപാലം, ചിറ്റൂര്‍, റാണിപേട്ട്, ശ്രീപെരുമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലൂടെയും ഈ അതിവേഗ പാത കടന്നുപോകും.

മൊത്തം 18,000 കോടി രൂപ ചെലവിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എക്സ്പ്രസ് വേ നിര്‍മ്മിക്കുന്നത്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

18,000 കോടി രൂപയില്‍ 5700 കോടി രൂപ എക്‌സ്പ്രസ് വേ നിര്‍മിക്കാന്‍ ഉപയോഗിക്കും.

ബാക്കി തുക ഭൂമി ഏറ്റെടുക്കല്‍, ടോള്‍ ഗേറ്റ് സംവിധാനം, പദ്ധതി നടത്തിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts