‘നീറോ റാവു’ ; ഡെങ്കിപ്പനി വ്യാപനത്തിനിടെ ആരോഗ്യമന്ത്രിയുടെ സ്വിമ്മിങ് പൂളിലെ നീന്തൽ; വിമർശിച്ച് ബി.ജെ.പി.

ബെംഗളൂരു : കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മംഗളൂരുവിൽ നീന്തൽക്കുളത്തിൽ നീന്തുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വിമർശനവുമായി ബി.ജെ.പി.രംഗത്ത്.

സംസ്ഥാനത്ത് ഡെങ്കിപ്പനിയും മലേറിയയും വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെയും സർക്കാരിനെയും ബി.ജെ.പി. വിമർശിച്ചത്. അടുത്തിടെ മംഗളൂരു ഇന്റർനാഷണൽ സ്വിമ്മിങ് പൂളിൽ ഗുണ്ടുറാവു നീന്തുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്.

‘നീറോ റാവു’ എന്ന് പരാമർശിച്ചാണ് ബി.ജെ.പി. വീഡിയോ പങ്കുെവച്ചത്. നഗരങ്ങളിൽ ചെളിനിറയുകയും മലേറിയ, ഡെങ്കി പോലുള്ള അസുഖങ്ങൾ പെരുകുകയുംചെയ്യുമ്പോൾ സർക്കാർ വൃത്തിയുള്ള നീന്തൽക്കുളത്തിലാണെന്നും ബി.ജെ.പി. എക്സിൽ കുറിച്ചു.

  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം

അതേസമയം, വിമർശനത്തിന് മറുപടിയുമായി ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി. നീന്തലും വ്യായാമവും ശാരീരികക്ഷമതയുടെ ഭാഗങ്ങളാണെന്നും ബി.ജെ.പി. നേതാക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹംപറഞ്ഞു.

‘‘വ്യായാമം ചെയ്യുന്നത് നിങ്ങളെ ആരോഗ്യവാനാക്കി നിലനിർത്തുമെന്ന് മാത്രമല്ല മനസ്സ് ഏകാഗ്രമാക്കി മാറ്റുകയും ചെയ്യും. ഇത് നുണകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വഴി തിരിച്ചുവിടും.

ഡെങ്കിപ്പനി വ്യാപനത്തെക്കുറിച്ച് ബോധവാനാണ്. മംഗളൂരുവിലെത്തിയ ഉടനെ ചെയ്തത് ഡെങ്കിപ്പനി സാഹചര്യം അവലോകനം ചെയ്യുകയായിരുന്നു. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്’’- മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍നിന്നുളള ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us